പൊരുതുന്ന യുവതയുടെ മേല്‍വിലാസമായ ഡി വൈ എഫ് ഐ രൂപീകൃതമായിട്ട് ഇന്നേക്ക് 43 വര്‍ഷം തികയുന്നു. പഞ്ചാബിലെ ലുധിയാനയില്‍ തുടങ്ങിയ പോരാട്ടം ഇന്നും തുടരുന്ന സംഘടന ഹൃദയപൂര്‍വം ഉച്ചഭക്ഷണ പദ്ധതി ഉള്‍പ്പെടെ വിDYDFവിധ പ്രവര്‍ത്തനങ്ങളുമായി നാടിനൊപ്പം മുന്നേറുകയാണ്.
തൂവെള്ളക്കൊടിയുടെ മേലെ മൂലയിലൊരു ചെന്താരകം, വെറുതെ ചുവന്നൊരു നക്ഷത്രമല്ല, പൊരുതി വന്ന വഴികളില്‍ തോക്കിന്‍ കുഴലിനുമുന്നിലും, എതിരാളികളുടെ കത്തിമുനത്തുമ്പിലും, പൊലീസിന്റെ ലാത്തിപ്പുറത്തും ഇറ്റുവീണ ചോരയങ്ങനെ പടര്‍ന്നു ചുവന്നതാണത്. അസമത്വത്തിനെതിരെ, തൊഴിലില്ലായ്മയ്‌ക്കെതിരെ, അസ്വാതന്ത്ര്യത്തിനെതിരെ, അനീതിക്കെതിരെ, അനാചാരങ്ങള്‍ക്കെതിരെ പോരാട്ടമുഖത്ത് പ്രതീക്ഷയാണ് ആ കൊടിയെന്നും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള യുവജന പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ.
Also Read: രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ
1980 നവംബര്‍ 3 ന് പഞ്ചാബിലെ ലുധിയാനയില്‍ ഡി വൈ എഫ് ഐ രൂപീകൃതമായത് തന്നെ എതിരാളികളുടെ സര്‍വ്വ വെല്ലുവിളികളെയും അതിജീവിച്ചാണ്. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ നാട്ടില്‍ സമ്മേളനത്തിന്റെ തയ്യാറെടുപ്പിനിടയില്‍ തന്നെ അരുര്‍സിങ് ഗില്‍ എന്ന ചെറുപ്പക്കാരന്റെ ജീവന്‍ സംഘടനയ്ക്ക് നഷ്ടമായി. പക്ഷേ പോരാടുനുറച്ച യുവതയ്ക്ക് മുന്നില്‍ ഒന്നും തടസ്സമായിരുന്നില്ല. നീലാകാശങ്ങള്‍ക്ക് കീഴില്‍ ആ പതാകയങ്ങനെ പാറിപ്പറന്നു.
Also Read; ശക്തമായ മഴക്ക് മുന്നറിയിപ്പ്; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
ആശുപത്രിക്കിടക്കയില്‍ വിശന്നിരിക്കുന്നവര്‍ക്കരികിലേക്ക് ഹൃദയപൂര്‍വ്വം ആദ്യമെത്തുന്നവര്‍, ഐ സി യു കള്‍ക്കും ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്കും മുന്നില്‍ സഹോദര്യത്തിന്റെ രക്തവുമായി വരി നില്‍ക്കുന്നവര്‍, നാടിനൊരു പ്രതിസന്ധി വരുമ്പോള്‍ ആക്രിപെറുക്കിയും കല്ലുചുമന്നും കൈത്താങ്ങുന്നവര്‍, വിവാഹവും മരണവും ഉള്‍പ്പെടെ ഏത് ചടങ്ങിനും സഹായഹസ്തമാകുന്നവര്‍. ഇവര്‍ക്കെല്ലാം ഡിവൈഎഫ്‌ഐ എന്ന നാലക്ഷരങ്ങള്‍ അഭിമാനമുള്ളൊരു മേല്‍വിലാസമായി. സ്ത്രീധനത്തിനും, ലഹരിക്കും, സാമൂഹ്യ വിപത്തുകള്‍ക്കുമേതിരെ ഉറച്ച ശബ്ദമാകാന്‍ യുവത്വത്തിന് കരുത്ത് നല്‍കിയതും ഈ നാലക്ഷരങ്ങള്‍ തന്നെ. എന്റെ തൊഴിലെവിടെയെന്ന് ചോദിക്കാനും ,സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പറയാനും ഇന്നാട്ടിലെ യുവത്വത്തിന് ശക്തിയാണ്, പ്രതീക്ഷയാണ് എന്നും ഈ കൊടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here