സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഡിവൈഎഫ്ഐ; ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ചതിനുള്ള പുരസ്കാരം ഡിവൈഎഫ്ഐക്ക്

blood donation dyfi

രക്തദാനത്തിലൂടെ മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ച ഡിവൈഎഫ്ഐക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ ആദരം. ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ചതിനുള്ള പുരസ്കാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സജിത് കുമാർ ഡിവൈഎഫ്ഐ ജില്ലാഭാരവാഹികൾക്ക് കൈമാറി.

Also Read; സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് നടൻ സിദ്ദിഖ്

സന്നദ്ധ സേവന രംഗത്ത് ഡിവൈഎഫ് ഐ യുടെ മാതൃകപരമായ പ്രവർത്തനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് രക്തദാനത്തിലുടെ പ്രകടമാവുന്നത്. സ്നേഹധമനി എന്നപേരിൽ 2020 ൽ ആരംഭിച്ച രക്തദാനപദ്ധതിയിലൂടെ ദിനം പ്രതി രക്തം ബ്ലഡ് ബാങ്കിലേക്ക് വിതരണം ചെയ്യുകയാണ്. നിപ, കോവിഡ് കാലത്ത് രക്തം വിതരണം ചെയ്യാതെ പലരും മാറി നിന്നപ്പോൾ അന്ന് പ്രതിസന്ധിയിലാവാതെ കാത്തുവെച്ചത് ഡിവൈഎഫ് ഐ പ്രവർത്തകരാണ്, അത് ഇന്നും തുടരുന്നു.

ഒന്നല്ല ഒരുപാട് ജീവനുകൾ സുരക്ഷിതമായി കാത്തുവെച്ചതിനാണ് ദേശീയ രക്തദാന ദിനത്തിൽ ഡിവൈഎഫ്ഐയെ ആദരിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സജിത് കുമാർ നിന്ന് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പിസി ഷൈജു ലിജിഷ് പുരസ്ക്കാരം ഏറ്റുവാങ്ങി. ഒരു വിമുഖതയും കൂടാതെ പ്രവർത്തകർ കടന്ന് വരുന്നു എന്നതാണ് പദ്ധതിയുടെ നെർജ്ജമെന്ന് ഡിവൈഎഫ് ഐ ജില്ല സെക്രട്ടറി പിസി ഷൈജു വ്യക്തമാക്കി.

Also Read; ‘കാലാനുസൃതമായ മുന്നേറ്റത്തിന്റെ ഭാഗമായി തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കും’: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്

ഈ വർഷം ആയിരത്തിന് മുകളിൽ ആളുകൾ ആണ് പദ്ധതിയുടെ ഭാഗമായി രക്തം ദാനം ചെയ്തിരിക്കുന്നത്. വരും കാലങ്ങളിലും അതേ ഊർജ്ജത്തോടെ തുടരാണ് ഈ യുവജനപ്രസ്ഥാനത്തിൻ്റെ തീരുമാനം. അങ്ങനെ സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃകതീർക്കുകയാണ് ഡിവൈഎഫ്ഐ.

News summary; DYFI gets the award for the most blood donation

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News