പാനൂര്‍ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐക്ക് യാതൊരു പങ്കുമില്ല: വി കെ സനോജ്

പാനൂര്‍ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐക്ക് യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഡിവൈഎഫ്‌ഐ ക്കാരുടെ പങ്ക് കണ്ടെത്തിയാല്‍ അവരെ സംരക്ഷിക്കില്ലെന്നും വി കെ സനോജ് പറഞ്ഞു.

Also Read:  പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ല, ചില മാധ്യമങ്ങൾ വലതുപക്ഷത്തിൻ്റെ മെഗാ ഫോണായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

അത്യാഹിതം ഉണ്ടാകുമ്പോള്‍ ആളുകള്‍ ഓടിക്കൂടും. അങ്ങനെ എത്തിയവരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹികളും ഉണ്ടാകും. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് സാധാരണം. പൊലീസ് സമഗ്രമായ അന്വേഷണം നടത്തട്ടെയെന്നും വി കെ സനോജ് പറഞ്ഞു.

കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.കേരളത്തിലെ മൂന്നര കോടി ജനങ്ങളെയാണ് സിനിമ അപമാനിക്കുന്നത്.വർഗ്ഗീയ വാദികളുമായി സന്ധി ചെയ്യുന്നവരാണ് സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്. വിശ്വാസി സമൂഹം എല്ലാം മനസ്സിലാക്കാൻ ശേഷിയുള്ളവരാണ്വിശ്വാസി സമൂഹം ഇതിന് പിന്നിൽ അണിനിരക്കില്ല എന്നും വി കെ സനോജ് വ്യക്തമാക്കി .

Also Read: സിദ്ധാര്‍ത്ഥിന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പൂക്കോട് എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News