ഡിവൈഎഫ്ഐയുടെ സഹായഹസ്തം തുടരുന്നു; മൂന്ന് കുടുംബങ്ങൾ ഇനി ആശ്വാസത്തോടെ തലചായ്ക്കും, ചർച്ചയായി വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ ജില്ലയിൽ ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. വീടുകളുടെ ചിത്രങ്ങൾ വി കെ സനോജ് പങ്കുവെച്ചു. പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ വീടുകളിൽ സമ്പാദ്യ കുടുക്ക വെച്ച് വീട്ടുകാരുടെ സഹായത്തോടെയാണ് വീടുകളുടെ നിർമ്മാണത്തിനാവശ്യമായ പണം കണ്ടെത്തിയത്.

ALSO READ: ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

പ്രവർത്തങ്ങൾ 8 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇതിന് നേതൃത്വം നല്കിയ പയ്യന്നൂർ ബ്ലോക്ക് ഭാരവാഹികളെയും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ബ്ലോക്ക് കമ്മറ്റിക്ക് കീഴിൽ ചുരുങ്ങിയത് ഒരു വീടെങ്കിലും ഇത്തരത്തിൽ നിർമ്മിച്ച് നൽകാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു: ആനി രാജ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

കണ്ണൂർ ജില്ലയിൽ ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച മൂന്ന് വീടുകളാണ് ചിത്രത്തിൽ കാണുന്നത്. ഇന്ന് മൂന്ന് വീടുകളുടെയും താക്കോൽ ദാനം നിർവ്വഹിക്കുകയാണ്.
പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ വീടുകളിൽ സാമ്പാദ്യ കുടുക്ക വെച്ച് നല്ലവരായ വീട്ടുകാരുടെ സഹായത്തോടെയാണ് കാശ് കണ്ടെത്തിയത്. അങ്ങനെ എല്ലാ പ്രവർത്തനങ്ങളും
വെറും 8 മാസം കൊണ്ട് പൂർത്തീരിക്കാൻ നേതൃത്വം നല്കിയ പയ്യന്നൂർ ബ്ലോക്ക്  ഭാരവാഹികളെയും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് ഇതിനകം നൂറോളം വീടുകൾ വിവിധ കമ്മിറ്റികൾ നിർമ്മിച്ചു കൈമാറി കഴിഞ്ഞു. കേരളത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഇനിയും വ്യാപിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആലോചിക്കുന്നത്. ഒരു ബ്ലോക്ക് കമ്മറ്റിക്ക് കീഴിൽ ചുരുങ്ങിയത് ഒരു വീടെങ്കിലും ഇത്തരത്തിൽ നിർമ്മിച്ച് നൽകാനുള്ള പദ്ധതി ആവിഷ്കരിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News