ഡിവൈഎഫ്ഐ മനുഷ്യചങ്ങല കൽക്കത്ത റാലിയുടെ തുടർച്ചയാകും: എ എ റഹീം

ഡിവൈഎഫ്ഐ മനുഷ്യചങ്ങല കൽക്കത്ത റാലിയുടെ തുടർച്ചയാകുമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. വലിയ യുവജന മുന്നേറ്റമാണ് കൽക്കത്തയിൽ ഉണ്ടായത്. വലിയ ആവേശം പകരുന്നതായിരുന്നു കൽക്കത്താ റാലി. സമാനമായ മുന്നേറ്റം രാജ്യത്താകെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഡിവൈഎഫ്ഐ കേന്ദ്രത്തിനെതിരെ സമരം നടത്തുമ്പോൾ അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ആളെക്കൂട്ടുകയാണ് യൂത്ത് കോൺഗ്രസ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ കയറി വനിതാ നേതാക്കൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ കയറി അറസ്റ്റ് ചെയ്ത എത്ര സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടായത്. തിരുവഞ്ചൂരിന്റെ പോലീസ് എത്ര വനിതകളെയാണ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തത്.

Also Read: കേരളത്തെ അഭിനന്ദിച്ച് നീതിഅയോഗ്;ആയുഷ് ഒ.പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തില്‍

എന്തിനാണ് രാഹുൽ മങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കലാപമുണ്ടാക്കിയതിനാണ് അറസ്റ്റ്. പിങ്ക് പോലീസിന്റെ വാഹനം അടിച്ചു തകർത്തു. രാജ്യത്തിൻറെ തൊഴിലില്ലായ്മയുടെ മഹാസമരത്തിൽ യൂത്ത് കോൺഗ്രസ് എവിടെയുമില്ലെന്നും അദ്ദേഹത്തെ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News