അന്നും ജനപങ്കാളിത്തം കൊണ്ട് വിമർശകരെ അമ്പരപ്പിച്ചു; വീണ്ടും ചരിത്രം ആവർത്തിക്കാൻ ഡിവൈഎഫ്ഐ

സംസ്ഥാനമൊട്ടാകെ ജനുവരി 20 നു ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല സംഘടിപ്പിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങല ഇതിനോടകം വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു.

കേരളം വീണ്ടും കൈകോർക്കുമ്പോൾ ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലക്ക് ചരിത്ര പ്രാധാന്യവും ഏറെയാണ്. 1987 ആഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ നടത്തിയ മനുഷ്യ ചങ്ങലയാണ് കേരളത്തിൽ തന്നെ ആദ്യമായി നടന്ന മനുഷ്യ ചങ്ങല. അന്നും ഇടതുപക്ഷത്തെ വിമർശിച്ചവർക്കെതിരെ മനുഷ്യ ചങ്ങലയിലെ ജനപങ്കാളിത്തം കൊണ്ടാണ് ഡിവൈഎഫ്ഐ മറുപടി നൽകിയത്.

ALSO READ: കെ സ്മാർട്ട്; സംശയങ്ങൾക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്

കേരളത്തിന്റെ വടക്കെയറ്റം മുതൽ തെക്കെയറ്റം വരെ കണ്ണിമുറിയാതെ കൈകോർത്ത ചങ്ങല ഭീകരവാദവും, വിഘടനവാദവും, ജാതി മതവർഗ്ഗീയ ചേരികൾ രാജ്യത്തെ വെല്ലുവിളിച്ച കാലത്താണ് നടന്നത്. 693 കിലോമീറ്റർ ലക്ഷക്കണക്കിന് ആളുകൾ ആണ് അന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നത്. ലോകചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ഒരു സംഭവമായാണ് 1987 ലെ മനുഷ്യ ചങ്ങലയെ വിലയിരുത്തുന്നത്.

ജാതിയുടെയും മതത്തിന്റെ അതിർവരമ്പുകൾ പൊളിച്ച ആ ചങ്ങലയിൽ നിരവധി സാഹിത്യ-സംസ്കാരിക- സാമൂഹിക നേതാക്കൾ കണ്ണികളായി. വി എസ് അച്യുതാനന്ദന്‍, ഇ കെ നായനാര്‍, ആര്‍ ശങ്കരനാരായണന്‍ തമ്പി, ജി അരവിന്ദന്‍, കാട്ടായിക്കോണം വി ശ്രീധര്‍ തുടങ്ങിയവരായിരുന്നു തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ ചങ്ങലയുടെ ആദ്യ കണ്ണികളായി അണിചേര്‍ന്നത്.

“ഞാൻ കണ്ടു ഗംഭീരം” എന്നായിരുന്നു അന്നത്തെ മനുഷ്യ ചങ്ങലയെ തകഴി ശിവശങ്കരപ്പിള്ള വിശേഷിപ്പിച്ചത്. “ഈ മഹാസംരംഭം ഒരു മഹാവിജയമാകുമെന്ന് ഉറപ്പുണ്ടെന്നും കേരളത്തിലെ ദേശാഭിമാനികളായ ചെറുപ്പക്കാർക്ക് വിജയാശംസകള്‍ അറിയിക്കുക.” എന്ന വാക്കുകളിലൂടെയുമായിരുന്നു പണ്ഡിറ്റ് രവിശങ്കർ ഈ മനുഷ്യ ചങ്ങലക്ക് ഐക്യദാർഢ്യം അറിയിച്ചത് .അതുപോലെ പി ഭാസ്‍കരന്റെ “ഇതു- നാടിനുവേണ്ടിച്ചോര തിളയ്ക്കും നാഡീനിറമാലാ- നാടിന്‍ വാടാമലര്‍മാല എന്ന് തുടങ്ങുന്ന വരികളും മനുഷ്യ ചങ്ങലക്ക് ആവേശം പകർന്നു. അന്ന് അണിചേരാന്‍ ഇടം കിട്ടാത്തവര്‍ പലയിടത്തും സമാന്തര ചങ്ങല തീര്‍ത്തപ്പോള്‍ മനുഷ്യ ചങ്ങല മനുഷ്യമതിലായി മാറുകയായിരുന്നു.

ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രത്തിന്റെ തന്ത്രം; പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പരിഗണനയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News