ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; മാർച്ചിങ് ഗാനം എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയുടെ മാർച്ചിങ് ഗാനം ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് കേസരി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ കവി മുരുകൻ കാട്ടാകട ഗാനം ഏറ്റുവാങ്ങും. മാർച്ചിങ് ഗാനം രചിച്ചിരിക്കുന്നത് വിമൽ പ്രസാദാണ്. രാഹുൽ ബി അശോക് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് രശ്മി സതീഷാണ്.

Also read:പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

റെയിൽവേ യാത്രാ ദുരിതത്തിനും, കേന്ദ്ര സർക്കാറിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ, ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന ചോദ്യമുയർത്തിയാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20-ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.

Also read:മൂലംപിള്ളി പാലങ്ങളുടെ അപകടാവസ്ഥ: മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഇടപെടല്‍ ഫലം കണ്ടു, ദേശീയ പാത അതോറിറ്റി പരിശോധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News