ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ പാലക്കാട് ജില്ലയിൽ ഒരു ലക്ഷം യുവജനങ്ങളെ അണിനിരത്തും. ജില്ലയിലെ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും യുവതീ യുവാക്കളെ പങ്കെടുപ്പിക്കാനാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
Also Read: മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം; കേസെടുത്ത് പൊലീസ്
റെയിൽവേ യാത്രാ ദുരിതത്തിനും, കേന്ദ്ര സർക്കാറിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ, ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന ചോദ്യമുയർത്തിയാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20-ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. മനുഷ്യ ചങ്ങലയിൽ പാലക്കാട് ജില്ലയിൽ നിന്നും ഒരു ലക്ഷം യുവതി യുവാക്കളെ അണിനിരത്തുവനാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ പ്രചാരണ – സംഘാടന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ സംഘാടക സമിതി രൂപീകരിച്ചു. പട്ടാമ്പി സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
Also Read: കോണ്‍ഗ്രസില്‍ നിന്നും പോയ നേതാവിന് ബിജെപിയില്‍ അടിമപ്പണി; വെളിപ്പെടുത്തല്‍ ഇങ്ങനെ
യോഗത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. മനുഷ്യ ചങ്ങലയുടെ വിജയത്തിനായി ഇ എൻ സുരേഷ് ബാബു ചെയർമാനായും കെ സി റിയാസുദ്ധീൻ കൺവീനറായും പ്രവർത്തിക്കുന്ന 501 അംഗ സംഘാടക സമിതിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്ഐ സംസ്ഥാന – ജില്ലാ കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here