ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല; റീല്‍ സോങ് പ്രകാശനം ചെയ്ത് ഗായകന്‍ സൂരജ് സന്തോഷ്

ഡിവൈഎഫ്ഐ മനുഷ്യ ചങ്ങലയുടെ പ്രചാരണത്തിനുള്ള റീല്‍ സോങ് പ്രകാശനം ചെയ്ത് യുവ ഗായകന്‍ സൂരജ് സന്തോഷ്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് മാനവീയം വീഥിയില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

എ എ റഹീം, വി കെ സനോജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. സംഗീതം നല്‍കിയതും ഗാനം ആലപിച്ചിരിക്കുന്നതും ഇഷാന്‍ ദേവാണ്. മനുഷ്യ ചങ്ങലയുടെ പ്രചാരണാര്‍ത്ഥം തയാറാക്കിയ സ്‌ട്രൈക്ക് സോംഗ് ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന് നല്‍കി സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രകാശനം ചെയ്തിരുന്നു.

Also Read : 80 ലക്ഷം രൂപയുടെ അവകാശി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതുല്‍ നറുകര സംഗീതം നിര്‍വഹിച്ച് പാടിയ ഗാനത്തിന്റെ വരികള്‍ ശ്രീഹരി തറയില്‍ ആണ് എഴുതിയത്. മ്യൂസിക് പ്രൊഡക്ഷന്‍ – മുഹമ്മദ് സംഷീദ്, ക്യാമറ, സംവിധാനം – മൃദുല്‍ എസ് എന്നിവര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്യാം പ്രസാദ് പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News