ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ഇന്ന്. ‘മോദീ, ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് കേന്ദ്ര സർക്കാർ വഞ്ചനയ്‌ക്കെതിരെ മേപ്പാടിയിൽ വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം.ദേശീയ ദുരന്തമായിപ്പോലും പ്രഖ്യാപിക്കാത്ത അനീതിക്കെതിരെ ദുരന്തബാധിത കുടുംബങ്ങളും ചങ്ങലയിൽ കണ്ണികളാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്‌ത് വഞ്ചിക്കപ്പെട്ടവരുൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
also read: ‘ശരിയായ പാത തിരഞ്ഞെടുക്കുക, എന്റെ ആരോഗ്യം എന്റെ അവകാശം’; ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് എച്ച്എല്‍എല്‍
അതേസമയം വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ധനസഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര അവഗണനയ്ക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നിരവധി തവണയാണ് കേരളം കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചത്.എന്നാൽ ഇത്രയും വലിയ ദുരന്തം നടന്നിട്ടും കേരളത്തോടുള്ള വൈരാഗ്യത്തോടാണ് കേന്ദ്രം സമീപിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്രത്തിന്റെ നിലപാടിൽ ദുരന്തബാധിതരോടുള്ള അവഗണന തീർത്തും വ്യക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here