വർധിച്ച് വരുന്ന ആത്മഹത്യ പ്രവണത; യുവജന ശൃംഖല സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതകൾക്കെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന ശൃംഖല സംഘടിപ്പിച്ചു. കരുവന്നൂർ പാലത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ആത്മഹത്യകൾക്കെതിരെ അണിനിരക്കുമെന്ന പ്രതിജ്ഞയുമായി നൂറുകണക്കിന് യുവജനങ്ങൾ ശ്യംഖലയിൽ അണിനിരന്നു.

Also Read: ലീഗിനെതിരെ സമസ്തയുടെ എതിർപ്പ് രൂക്ഷം; പിഎംഎ സലാമിനെതിരെ സാദിക്കലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി സമസ്ത യുവജന വിഭാഗം

ഡിവൈഎഫ്ഐ തൃശൂർ ജില്ലാ പ്രസിഡണ്ട് ആർ.എൽ. ശ്രീലാൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.വി. സജിത്ത്, വിഷ്ണു പ്രഭാകരൻ, കെ.ഡി. യദു, അഖിൽ ലക്ഷ്മണൻ, നവ്യ കൃഷ്ണ, വി.ആർ.ഉണ്ണിമായ, കെ.കെ. രാമദാസ് എന്നിവർ നേതൃത്വം നൽകി.

Also Read: നോർക്ക റൂട്ട്സ് പ്രവാസികൾക്കായി ഒരുക്കുന്നത് 18 ഓളം സേവനങ്ങൾ; മലയാളികൾ അറിയാതെ പോകരുതെന്ന് ഷമീർ ഖാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News