കേരള സ്റ്റോറി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രതിഷേധാര്‍ഹം; ‘ദി റിയല്‍ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ

കേരളത്തെ അപമാനിക്കാന്‍ സംഘ്പരിവാര്‍ നിര്‍മിച്ച കേരള സ്റ്റോറി സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ദൂരദര്‍ശന്‍ ഓഫീസുകളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

Also Read:   കേരള സ്റ്റോറി-ദൂരദർശൻ വിവാദം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി പി ഐ എം

കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്ന റിയല്‍ കേരള സ്റ്റോറി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ 200 കേന്ദ്രങ്ങളില്‍ ഇന്ന് വൈകുന്നേരം പ്രദര്‍ശിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു.

അതേസമയം,  ബിജെപിയുടെ വർഗീയ അജണ്ട പ്രോത്സാഹിപ്പിക്കുന്ന കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങുന്ന ദൂരദർശൻ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി പി ഐ എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News