‘ഈശ്വർ അല്ലാഹ് തേരേ നാം’: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ മുപ്പതിനായിരം കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പതിനായിരം കേന്ദ്രങ്ങളിൽ ‘ഈശ്വർ അല്ലാഹ് തേരേ നാം’ എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എറണാകുളത്തും സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തിരുവനന്തപുരത്തും പരിപാടിയിൽ പങ്കെടുത്തു.

സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു തൃശൂരും, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ തിരുവനന്തപുരത്തും, അഡ്വ. ആർ രാഹുൽ ആലപ്പുഴയിലും പരിപാടിയുടെ ഭാഗമായി.

മലപ്പുറം ജില്ലയിൽ 2248 യൂണിറ്റ് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ഗാന്ധി അനുസ്മരണം ‘ ഈശ്വർ അള്ള തേരാ നാം’ സംഘടിപ്പിച്ചു. കുന്നുമ്മൽ വെളുത്തേടത്ത് മണ്ണ യൂണിറ്റിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ ശ്യം പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷബീർ ചുങ്കത്തറ പുലിമുണ്ടയിലും ജില്ലാ ട്രഷറർ പി മുനീർ പേരിന്തല്ലൂർ നോർത്തിലും സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചേളാരിയിലും ഉദ്ഘാടനം നിർവഹിച്ചു.

സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും വിവിധയിടങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News