വയനാടിനായി ശനിയും ഞായറും ജില്ലയിൽ 3126 യൂണിറ്റുകളുടെ നേതൃത്വത്തിൽ ആക്രി ശേഖരിക്കും. ജനങ്ങളിൽ നിന്നും നേരിട്ട് പണം പിരിക്കാതെയും വ്യത്യസ്തമായ ചലഞ്ചുകൾ ഏറ്റെടുത്തുംമാണ് വയനാടിനായി പണം കണ്ടെത്തുന്നത്.
2018 ലെ പ്രളയകാലത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി 1,6300000 (ഒരുകോടി അറവത്തിമൂന്ന് ലക്ഷം രൂപ) വിവിധ ചലഞ്ചുകളിലൂടെ കണ്ടെത്തി സർക്കാരിലേക്ക് നൽകിയിരുന്നു. സമാനതകളില്ലാത്ത ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് ഉണ്ടായത്. വീടും കിടപ്പാടവും ഉറ്റവരെയും നഷ്ട്ടപ്പെട്ട നൂറു കണക്കിന് മനുഷ്യരെ ചേർത്ത് പിടിക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 25 വീടുകൾ നിർമിച്ച് നൽകണം എന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രവർത്തനം പൂർത്തീകരിക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്തിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here