ഡിവൈഎഫ്ഐ നേതാവ് അമ്പാടിയുടെ കൊലപാതകം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കായംകുളത്ത് ഡിവൈഎഫ്ഐ നേതാവ് അമ്പാടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്ത്. കൊലപാതകികൾ എന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമിതാബ്, വിജിത്ത്, എന്നിവരാണ്  കേസിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റ് അല്പസമയത്തിനുള്ളിൽ രേഖപ്പെടുത്തുത്തും.

Also Read: മുന്നറിയിപ്പ് വകവെക്കാതെ മീൻ കുഞ്ഞുങ്ങളെ പിടിച്ചു; വള്ളം പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

അതേസമയം, ചൊവ്വാഴ്ച രാത്രിയാണ് ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയെ ആർ എസ് എസ് – മയക്കുമരുന്ന് – ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–ശകുന്തള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അമ്പാടി (21). ക്രിക്കറ്റ് കളിക്കാൻ സുഹൃത്തിനെയുംകൂട്ടി ബൈക്കിൽപോയ അമ്പാടിയെ ബൈക്കിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.കഴുത്തിന് മാരകമുറിവേറ്റ അമ്പാടിയെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈയ്‌ക്കും മുഖത്തും വെട്ടേറ്റിട്ടുണ്ട്.

Also Read: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ ബിജെപിക്കാർ വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News