‘വരുമാനം ഉണ്ടായിട്ടും റെയിൽവേയിൽ നവീകരണം ഇല്ല, ഒഴിവുകൾ ഉണ്ടായിട്ടും നിയമനമില്ല’, ഈ ചങ്ങല കേരളത്തിന് വേണ്ടി

കേരളത്തോട് കേന്ദ്രം നടപ്പിലാക്കുന്ന അവഗണയുടെ അജണ്ടയ്ക്കെതിരെയാണ് ഇന്ന് ഡി.വൈ.എഫ്.ഐ ,മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. കാസർകോട്‌ മുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ശനിയാഴ്‌ച കേരളം കൈകോർത്ത്‌ ചങ്ങല തീർക്കുമ്പോൾ മുഴങ്ങുക കേന്ദ്ര അവഗണനയ്‌ക്ക്‌ എതിരായ കേരളത്തിന്റെ ഐക്യനാദം.‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമാണ് പങ്കെടുക്കുന്ന 20 ലക്ഷത്തിലധികം വരുന്ന മനുഷ്യരിൽ നിന്നും മുഴങ്ങിക്കേൾക്കുക.

ALSO READ: ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’, ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല ഇന്ന്; 20 ലക്ഷത്തിലധികം പേർ കണ്ണികളാകും

സംസ്ഥാനത്തുനിന്ന്‌ വലിയ വരുമാനമുണ്ടായിട്ടും യാത്രക്കാർ അർഹിക്കുന്ന ഒരു നവീകരണവും റെയിൽവേയിൽ ഉണ്ടാകുന്നില്ല. യാത്രാപ്രശ്‌നം അതിരൂക്ഷമാണ്‌. സിൽവർ ലൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ രാഷ്‌ട്രീയ താൽപ്പര്യം മുൻനിർത്തി മുടക്കുകയാണ്‌.കടുത്ത നിയമന നിരോധമാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. കരസേനയിൽ ഒരുവർഷമായി ഒരാൾക്കുപോലും നിയമനം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന്‌ ഒഴിവുകൾ നിലനിർത്തി തസ്‌തികകൾ ഇല്ലാതാക്കുന്നു. കേന്ദ്രത്തിൽനിന്ന്‌ ലഭിക്കേണ്ട അർഹമായ തുക നൽകാതെയും വായ്‌പാപരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു. യുവതയുടെ തൊഴിലും സംസ്ഥാനത്തിന്റെ ഭാവിയും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ്‌ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ഏറ്റെടുക്കുന്നത്‌. സംസ്ഥാനത്തെ 29,630 യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ALSO READ: മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം

സമരത്തിന്റെ മുദ്രാവാക്യങ്ങളുയർത്തി വലിയ പ്രചാരണമാണ്‌ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ചത്‌. പോസ്റ്ററുകളും ബോർഡുകളും ബാനറുകളുമെല്ലാം തെരുവുകളിൽ നിറഞ്ഞു. മുദ്രാവാക്യങ്ങൾ ജനമനസ്സുകളിലെത്തിക്കാൻ സമൂഹമാധ്യമ ഇടങ്ങളും സജീവമയിട്ടുണ്ട്‌. ചെറു വീഡിയോകളും റീൽസും കാർഡുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായുണ്ട്‌. ഫ്ലാഷ്‌ മോബും വിദ്യാർഥി ശൃംഖലയുമെല്ലാം തീർത്ത്‌ മനുഷ്യച്ചങ്ങലയെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News