കേന്ദ്ര ജനദ്രോഹ നയത്തിനെതിരെ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമായി മനുഷ്യച്ചങ്ങല മാറും, മാർച്ചിങ് ഗാനം റിലീസ് ചെയ്ത് എം.വി ഗോവിന്ദൻ മാസ്റ്റർ

ഡി. വൈ.എഫ്.ഐ മനുഷ്യ ചങ്ങലയുടെ മാർച്ചിങ് ഗാനം സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ റിലീസ് ചെയ്തു. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കടയാണ് ഗാനത്തിന്റെ സി.ഡി ഏറ്റുവാങ്ങിയത്. കേന്ദ്ര ജനദ്രോഹ നയത്തിനെതിരെ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമായി മനുഷ്യച്ചങ്ങല മാറുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: കേരളം സ്മാര്‍ട്ട് തന്നെ; കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എല്ലാ നഗരസഭകളിലും, വൈറലായി മന്ത്രി എംബി രാജേഷിന്റെ പോസ്റ്റ്

വിമൽ പ്രസാദിന്റെ വരികൾക്ക് രാഹുൽ ബി അശോക് സംഗീതം നൽകിയ മാർച്ചിങ് ഗാനം പ്രശസ്ത ഗായിക രശ്മി സതീഷാണ് ആലപിച്ചത്. സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കവി മുരുകൻ കാട്ടാക്കടയ്ക്ക് നൽകി ഗാനം റിലീസ് ചെയ്തു.

ALSO READ: കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്റെ മാതാവ് അന്തരിച്ചു

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി 20 ആം തിയതിയാണ് മനുഷ്യ ചങ്ങല. പരിപാടിയിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് എഎ റഹീം എംപി, സംസ്ഥാന സെക്രട്ടറി വികെ സനോജ്, പ്രസിഡന്റ് വി വസീഫ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News