21 ദിവസങ്ങളിലായി 1035 യൂണിറ്റ് രക്തം; ഡി വൈ എഫ് ഐയുടെ മെഗാ രക്ത ദാന ക്യാമ്പിന് സമാപനമായി

ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി ഗവണമെന്റ് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചു വന്ന മെഗാ രക്ത ദാന ക്യാമ്പിന് സമാപനമായി. 21 ദിവസങ്ങളിലായി നടന്ന രക്ത ദാന ക്യാമ്പിൽ 1035 യൂണിറ്റ് രക്തമാണ് ദാനം ചെയ്തത്. ലോക വനിതാ ദിനത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത വനിതാ രക്ത ദാന ക്യാമ്പോടുകൂടിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

ALSO READ:എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

തൃശൂർ ജില്ലയിലെ 18 ഏരിയ കമ്മറ്റികളിൽ നിന്നുള്ള വളണ്ടിയർമാരാണ് രക്തദാനത്തിൽ പങ്കാളികളായത്. സമാപന ചടങ്ങ് ഡോ : പി.കെ ബിജു ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ് ആർ എൽ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ്, ജില്ലാ ട്രഷറർ കെ.എസ്. സെന്തിൽ കുമാർ, കെ.എസ് റോസ്റ്റൽ രാജ്, സുകന്യ ബൈജു, സുഭാഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ALSO READ: സുഗന്ധഗിരി ആദിവാസി ഭൂമിയിലെ മരംകൊള്ള; ഒമ്പതുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News