ആർഎസ്എസ് ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ സംസ്കാരം നടന്നു

ആർഎസ്എസ് മയക്കു മരുന്ന് ലഹരി മാഫിയാ സംഘം വെട്ടി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടി ഓർമ്മയായി . ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ സഹോദരൻ അർജുൻ അമ്പാടിയുടെ ചിതയ്ക്ക് തീകൊളുത്തി . സംഘടനാ പ്രവർത്തകരും നാട്ടുകാരും അടക്കം പതിനായിരങ്ങളാണ് അമ്പാടിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

also read:സിഡബ്ല്യുസി വനിത അംഗത്തിന് നേരേ കോൺഗ്രസ് മണ്ഡലം പ്രസിഡിൻ്റെ നേതൃത്വത്തിൽ അസഭ്യവർഷം; കേസ്

ചൊവ്വാഴ്ച രാത്രിയാണ് ആർഎസ്എസ് ക്രിമിനൽ സംഘം ദേവികുളങ്ങര ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗമായ അമ്പാടിയെ വെട്ടിക്കൊലപ്പെടുത്തിയത്. വൈകീട്ട് ക്രിക്കറ്റ് കളിക്കാനായി സുഹൃത്തിനൊപ്പം ബൈക്കിൽ പോകവേ , ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വഴിയിൽ തടഞ്ഞു നിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു.

also read:‘ആര്‍എസ്എസിന്റേത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News