എല്ലാ പ്രൊഫഷണല്‍ മേഖലയിലെയും യുവതി യുവാക്കൾക്കായി ‘യൂത്ത് പ്രൊഫഷണൽ മീറ്റ്’ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ

dyfi

എല്ലാ പ്രൊഫഷണല്‍ മേഖലയിലെയും യുവതി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് 2024 ഒക്ടോബര്‍ 5ന് തിരുവനന്തപുരത്ത് യൂത്ത് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കാൻ ഡി വൈ എഫ് ഐ.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റ് മുഖ്യമന്ത്രിപിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മലയാളികളായ യുവ പ്രൊഫഷണലുകളുടെ മാനവവിഭവശേഷി കേരള സമൂഹത്തിന്റെ പുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച ഡി.വൈ.എഫ്.ഐ യുടെ സമീപന രേഖ പരിപാടിയില്‍ അവതരിപ്പിക്കും. തുടർന്ന് പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍ ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. ആവശ്യമായ ഭേദഗതികളോടെ സമീപന രേഖ അംഗീകരിച്ച് തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കും.

ALSO READ: ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ; പുതിയ ഒരു നേട്ടം കൂടി കൈവരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

മാധ്യമങ്ങളും വലതുപക്ഷവും കേരളമെന്ന ആശയത്തിന് നേരെത്തന്നെ വലിയ ആക്രമണം നടത്തുമ്പോള്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ച് പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട് എന്നും ആ പ്രവര്‍ത്തനത്തിലേക്കുള്ള പുതിയൊരു ചുവടാണ് ‘യൂത്ത് പ്രൊഫഷണൽ മീറ്റ് എന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി .പുരോഗമന ചിന്തയുള്ള കേരളത്തിലെ മുഴുവന്‍ യുവ പ്രൊഫഷണല്‍സും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും ഡി വൈ എഫ് ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News