കേന്ദ്ര ബജറ്റിനെതിരെ ജനകീയ വിചാരണയുമായി ഡിവൈഎഫ്ഐ

‘കേന്ദ്ര ബജറ്റ് – യുവജനങ്ങളോട് വെല്ലുവിളി കേരളത്തോട് അവഗണന’ എന്ന മുദ്രാവാക്യം ഉയർത്തി യൂണിയൻ ബജറ്റിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ ജൂലൈ 30, 31 തീയതികളിൽ ജനകീയ വിചാരണ സംഘടിപ്പിക്കും.
ALSO READ: ‘തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണം, തിരച്ചിൽ നിർത്തരുത്’: അർജുന്റെ സഹോദരി അഞ്ജു

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂരിലും,സംസ്ഥാന പ്രസിഡന്റ് വി വസീഫ് കോഴിക്കോടും,സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബു കൊല്ലത്തും പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ രാഹുൽ, ഡോ.ചിന്ത ജെറോം,ഡോ.ഷിജുഖാൻ,അഡ്വ.ഗ്രീഷ്മ അജയഘോഷ്, ആർ.ശ്യാമ എന്നിവർ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News