ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്, മുഹമ്മദ് ഷാഫി ഖുറേഷി തുടങ്ങിയവർ സംസാരിച്ചു. സിറാജ് കെപി പതാക ഉയർത്തി. ലുഖ്മാനുൽ ഹക്കീം സ്വാഗതം പറഞ്ഞു. ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് യാസർ ടി.ബി സെക്രട്ടറിയായും കവരത്തി ദ്വീപിലെ അസ്ഹർ ഷാ പ്രസിഡന്‍റായും സജീർ എസ്എം കവരത്തി, ഹിബത്തുള്ള ചെത്ത്ലാത് ജോയിന്‍റ് സെക്രട്ടറിമാരായും നസീർ കെ കവരത്തി, മുഹമ്മദ് ഫൈസൽ അഗത്തി എന്നിവർ വൈസ് പ്രസിഡന്റുമാരായും അഗത്തി ദ്വീപിലെ ജംഹർ ഹുസൈൻ ട്രഷററായും പുതിയ കമ്മിറ്റിക്ക് രൂപം നൽകി.
ALSO READ;സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് വിജയം കൈവരിച്ചു വരികയാണ്: മന്ത്രി വി ശിവൻകുട്ടി
ലക്ഷദ്വീപിലെ ഗുരുതരമായ യാത്ര പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നുംലക്ഷദ്വീപിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പണ്ടാരം ഭൂമി വിഷയത്തിൽ നിയമപരമായ പോരാട്ടത്തിന് ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ അണിനിരക്കുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു.
NEWS SUMMERY: DYFI organized Lakshadweep Youth Convention at Kavarathi Island. Convention was inaugurated by DYFI Kerala State Secretary VK Sanoj.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here