പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ‘ഐ ആം പലസ്തീന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്   ഡിവൈഎഫ്‌ഐ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ വി എസ് ശ്യാമ സംസാരിച്ചു.

ALSO READ:കളമശ്ശേരി സ്ഫോടനം; ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് മന്ത്രി വീണാ ജോർജ്

മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി ഷിജൂഖാന്‍ ഉദ്ഘാടനം ചെയ്തു. ചാലയില്‍ ജില്ലാ പ്രസിഡന്റ് വി അനൂപ്, വിതുരയില്‍ സംസ്ഥാന കമ്മിറ്റി അംഗം എ എം അന്‍സാരി, വഞ്ചിയൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ് എസ് നിതിന്‍, നെടുമങ്ങാട് സംസ്ഥാന കമ്മിറ്റി അംഗം എല്‍ എസ് ലിജു, പാറശാലയില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

ALSO READ:ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച സംഭവം; മരണം ആറായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News