വയനാടിനായി കൈകോർക്കാം… ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് പാലക്കാട്ടെ ഡിവൈഎഫ്ഐ

വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ മേഖല കമ്മിറ്റിയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുധീൻ ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. വയനാടിനായി കൈകോർക്കാം… ഒറ്റക്കെട്ടായി നിൽക്കാം… വയനാട്ടിലെ ജനങ്ങൾക്കൊപ്പം അവരെ തിരികെ ജീവിതത്തിലേക്ക് ഉയർത്തിപ്പിടിക്കാൻ ഡിവൈഎഫ്ഐയും ഒപ്പമുണ്ട്.

Also Read: വിലങ്ങാട് ഉരുൾപൊട്ടൽ; സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഡിവൈഎഫ്ഐ റീ ബിൽഡ് വയനാട് പദ്ധതിക്കായി ബിരിയാണി ചലഞ്ചിലൂടെ പണം കണ്ടെത്തുകയാണ് പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐ കുമരംപുത്തൂർ മേഖല കമ്മിറ്റി. ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനസമാഹരണത്തിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുധീൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ അതിജീവനത്തിനായി ജനങ്ങളുടെ പൂർണ പിന്തുണയാണ് ഡിവൈഎഫ്ഐയ്ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News