‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ..’ അഞ്ചു വർഷം പിന്നിട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവം

വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച ഹൃദയപൂർവം പദ്ധതി അഞ്ചു വർഷം പിന്നിട്ടു. 17.32 ലക്ഷം പൊതിച്ചോറാണ് 5 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ വിതരണം ചെയ്തത്. 1,865 ദിവസങ്ങൾ 17,32,950 പൊതി സ്നേഹം. ഞങ്ങളെന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു യുവത്വം.

Also Read: മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

കഴിഞ്ഞ അഞ്ചുവർഷമായി വിശക്കുന്നവരെ ഹൃദയത്തോട് ചേർത്ത് വച്ച് അന്നമൂട്ടുകയാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ. ഒരു ദിവസം പോലും മുടങ്ങാതെ ബ്ലോക്ക് കമ്മിറ്റികളുടെയും മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോർ ആശുപത്രികളിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിച്ചു നൽകി. ലളിതമായ ചടങ്ങോടെ പാലക്കാട് ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന അഞ്ചാം വാർഷികാഘോഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം എ ജിതിൻ രാജ്‌, വിനോദ് കുമാർ, വിപിൻ എന്നിവർ സംസാരിച്ചു.

Also Read: കാസർഗോഡ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു

ജില്ലാ ആശുപത്രിയിൽ മാത്രമല്ല, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലും ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്‌. ഇതു കൂടാതെ രക്തദാനവും ചികിത്സ സാഹയവും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News