‘വിട പ്രിയ സഖാവെ’; ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത് അർജുൻ; ചിത്രം വൈറൽ

arjun

ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടമായ അർജുൻ എല്ലാവരുടെയും നോവായി മാറിയിരുന്നു. 72 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അർജുന്റെ മൃതദേഹം കണ്ടുകിട്ടിയത്. ഇന്നായിരുന്നു അർജുനെ വീട്ടിലെത്തിച്ച് സംസ്‍കാരം നടത്തിയത്.

ഇപ്പോഴിതാ അർജുൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ചെയ്ത സഖാക്കളുമൊന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഡിവൈഎഫ് ഐ പ്രവർത്തകനായ അർജുന്റെ ചിത്രം നിരവധി ആളുകളാണ് പങ്കുവെച്ചിരിക്കുന്നത്.

ALSO READ: മനസിലുണ്ടാകും… അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി, ആദരാഞ്ജലി അര്‍പ്പിച്ച് കേരളം!

അർജുൻ ഉൾപ്പെടെയുള്ള വെങ്ങേരി മേഖലയിലെ ഡിവൈഎഫ്ഐ സഖാക്കൾ ചേർന്നെടുത്ത ഫോട്ടോയാണിത്. വിട പ്രിയ സഖാവെ എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News