വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ഇതുവരെ വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകള്‍. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതി ഏഴാം വര്‍ഷത്തിലേക്ക് കടന്നു.
ഏഴാം വാര്‍ഷികത്തില്‍ സി പി ഐ എം പിബി അംഗം ബൃന്ദ കാരാട്ട് പൊതിച്ചോര്‍ വിതരണം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിതരണം ചെയ്തത്ത് സ്‌നേഹത്തില്‍ പൊതിഞ്ഞ പതിനാല് ലക്ഷം പൊതിച്ചോറുകള്‍.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ദിവസം പോലും പൊതിച്ചോര്‍ വിതരണം മുടങ്ങിയില്ല. എല്ലാ ദിവസവും ഉച്ച സമയത്ത് പൊതിച്ചോറുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നിലുണ്ടാകും.
ഒരുദിവസം എഴുന്നോറോളം പൊതിച്ചോറുകളാണ് ജില്ലാ ആശുപത്രിയില്‍ മാത്രം വിതരണം ചെയ്യുന്നത്. ഭക്ഷണത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ പിന്തുണ കൊണ്ടാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതിച്ചോറിനൊപ്പം പായസവും വിതരണം ചെയ്തു. മുന്‍കൂട്ടി അറിയിച്ച് വീടുകളില്‍ നിന്ന് പൊതിച്ചോറുകള്‍ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here