‘സെറ്റിട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നാടകം അവസാനിപ്പക്കണം’; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ; ലക്ഷങ്ങള്‍ പങ്കെടുക്കും

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയില്ലെന്ന് ഡിവൈഎഫ്. ഇന്ന് ജനങ്ങള്‍ നേരിട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ മോദി തയ്യാറല്ല. സെറ്റിട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നാടകം കളിക്കുകയാണ് പ്രധാനമന്ത്രി. ഇത് മോദി അവസാനിപ്പിക്കണം. പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ഈ മാസം 23ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ പറയുന്നു. പ്രതിഷേധ പരിപാടിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്ത് ഏറ്റവും അധികം യൂത്ത് പോപ്പുലേഷന്‍ ഇന്ത്യയിലാണ്. കഴിഞ്ഞ 45 വര്‍ഷത്തെ അനുഭവം നോക്കിയാല്‍ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നത്. നരേന്ദ്രമോദി അധികാരത്തില്‍ വരുന്നത് നാല് ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ നിരക്ക്. ഇപ്പോള്‍ അത് 8.4 ശതമാനത്തിലേക്ക് മാറി. റെയില്‍വേ ഉള്‍പ്പെടെ പല മേഖലകളിലും നടത്തിവരുന്ന പരിഷ്‌കാരങ്ങള്‍ നാം കാണുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ പറയുന്നു.

സംഘപരിവാറിന് കേരളത്തോട് പകയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. കേരളത്തെ ലക്ഷ്യംവച്ച് ആര്‍എസ്എസ് പലനീക്കങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് വിദ്വേഷപ്രചരണങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ മതനിരപേക്ഷ സ്വഭാവത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നുവെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News