തിരുവനന്തപുരത്ത് ഗവർണർക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരത്ത് ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർത്ഥം കുമാരപുരം മേഖലാ കമ്മിറ്റി നടത്തിയ കാൽനട പ്രചരണ ജാഥയ്ക്കിടെയാണ് പ്രതിഷേധം. പ്രവർത്തകർ ഗവർണർ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി.

Also Read: ബിജെപി അംഗത്വം സ്വീകരിച്ച ഫാ. ഷൈജു കുര്യനെ ഭദ്രാസനം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടി; പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ

എയർപോർട്ടിൽ നിന്ന് രാജഭവനിലേക്കുള്ള ഗവർണറുടെ യാത്രയ്ക്കിടെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം. ഗവർണർക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

Also Read: കർണാടകയിൽ വിലക്കപ്പെട്ട ഗ്രാമത്തിൽ ദളിത് യുവാവ് പ്രവേശിച്ചു; ശുദ്ധീകരണത്തിനായി ക്ഷേത്രങ്ങൾ അടച്ചിട്ട് ഗ്രാമവാസികൾ

സർവകലാശാല സെനറ്റിൽ ഗവർണർ ശുപാർശ ചെയ്ത എബിവിപി പ്രവർത്തകരെ തിരുകിക്കയറ്റാൻ ശ്രമിച്ച വിഷയത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും സംസ്ഥാനത്താകെ വ്യാപകമായി പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News