എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജി വയ്ക്കുക; വയനാട്ടിൽ ഡിവൈഎഫ്‌ഐ രാപ്പകൽ സമരം നാളെ

DYFI

എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജി വയ്ക്കുക. പ്രതിപട്ടികയിലുള്ള കോൺഗ്രസ് നേതാക്കളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ രാപ്പകൽ സമരം നടത്തും.

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിയമനങ്ങൾക്കായി കോഴവാങ്ങിയത് ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് എന്നാണ് വെളിപ്പെടുന്നത്. പാർടി തലയിൽ കെട്ടിയേൽപ്പിച്ച ബാധ്യത തീർക്കാൻ വഴി കാണാതെയാണ് ജീവനൊടുക്കിയതെന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

Also Read: കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും സേവനം നൽകുന്ന സേവന കേന്ദ്രമായി എൽസി ഓഫീസുകൾ മാറണം: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഈ തെളിവിൻ്റെ അടിസ്ഥാനത്തിൽ ഐ സി സി ബാലകൃഷ്ണൻ എം എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. രണ്ട് വ്യക്തികളെ മരണത്തിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിക്കണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്ഐ സമരം.

ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന സമരം 17 ന് രാവിലെ 9 മണി വരെ നീണ്ടു നിൽക്കും.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സമരം ഉദ്ഘാടനം ചെയ്യും. സമാപന പരിപാടി ഉദ്ഘാടനം കെ റഫീക്ക് നിർവഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News