മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കെ സുധാകരനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിയെ കാട്ടുകുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ച കെ സുധാകരനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെ സുധാകരന്റെ കോലം കത്തിച്ചു. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന കാവല്‍പ്പട്ടിയുടെ മതേതര സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിക്ക് വേണ്ടെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പ്രതികരണം.

ALSO READ:കൊച്ചി നഗരത്തില്‍ ഓടുന്ന ബസില്‍ ഗുണ്ടാ അതിക്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

സുധാകരനെതിരെ ആലപ്പുഴയിലും ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. ചെത്ത് തൊഴിലാളി ഓഫീസില്‍ നിന്ന് DCC ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം ഇടയ്ക്ക് പൊലീസ് തടഞ്ഞു. പൊലീസുമായി നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കോലം കത്തിച്ചു. ഡിവൈഎഫ്‌ഐ നേതാവായ ജയിംസ് സാമൂവലിന്റ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രിക്കെതിരായ കെ സുധാരന്റെ പ്രസ്താവനക്കെതിരെ കോഴിക്കോടും പ്രതിഷേധം അലയടിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും, കോലം കത്തിക്കലും സംഘടിപ്പിച്ചു. കോഴിക്കോട് ടൗണില്‍ നടന്ന പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍ ജി ലിജീഷ് ഉദ്ഘാനം ചെയ്തു.

ALSO READ:വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി കാച്ച്മെൻ്റ് ഏരിയയും അസംബ്ളിംഗ് ക്ളസ്റ്ററും വികസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്

ബുധനാഴ്ച കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കെ സുധാകരന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍. ഇതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് കെ സുധാകരനെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News