കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഡോ.ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിവിധ പരാമർശത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രശസ്ത നർത്തകനും ചലച്ചിത്രതാരം കലാഭവൻ മണിയുടെ സഹോദരനുമായ ഡോ.ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ-വംശീയ പരാമർശം ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണ്.

ALSO READ: ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതിഭാധനനായ കലാകാരന്‍; പിന്തുണയുമായി ഡോ. മന്ത്രി ആര്‍ ബിന്ദു

കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. ഡോ.ആർ.എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിനെതിരെ രേഖപ്പെടുത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ALSO READ: എൻഐടി ക്യാമ്പസിൽ രാത്രി നിയന്ത്രണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News