അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മയുമായി ഡിവൈഎഫ്ഐ

DYFI PROTEST

സ്വർണ്ണ കള്ളക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നും അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങി ഡിവൈഎഫ്ഐ. ഒക്ടോബർ 15 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കൊടുവള്ളിയിലാണ് ഡിവൈഎഫ്ഐയുടെ യുവജന പ്രതിഷേധം നടക്കുക. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആണ് ഇക്കാര്യം അറിയിച്ചത്.

വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്;

അമാനാ എംപ്രേസ്പദ്ധതി ചെയർമാൻ എം.കെ മുനീർ MLA
ഗവേണിംഗ് ബോഡി അംഗങ്ങൾ
4പേർ
അബുലൈസ്
റഫീഖ് അമാന
ഇക്ബാൽ അമാന
ഒ കെ സലാം
4 പേരും സ്വർണ്ണകടത്ത് കേസിൽ
കസ്റ്റംസ് അന്വേഷിക്കുന്ന കുറ്റവാളികൾ.
മുനീറിൻ്റെ അറിവോടെയാണ് സ്വർണ്ണ കടത്ത് നടക്കുന്നത് എന്നതിന്
ഇതിൽ പരം എന്ത് തെളിവ് വേണം.
സ്വർണ്ണക്കടത്ത് കാർക്ക് വേണ്ടി
ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് താമസിപ്പിക്കാൻഷെൽട്ടർ
ഒരുക്കിയ എംകെ മുനീർ MLA ജനവഞ്ചകൻ.
ഒക്ടോ:15 ന്
കൊടുവള്ളിയിൽ യുവജന പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News