വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന് ഡിവൈഎഫ്‌ഐ.
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവഹാനി നോക്കിയാലും വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ എണ്ണം നോക്കിയാലും രാജ്യത്ത് തന്നെ ഇത്തരം ഒരു ദുരന്തം അപൂര്‍വ്വമാണ്.
ഇത്തരം ദുരന്തങ്ങളില്‍ നിന്ന് നാടിനെ കരകയറ്റാന്‍ സാധാരണ രീതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് സഹായം പതിവാണ്. കേരളത്തിലെ ജനങ്ങള്‍ ജാതിമത രാഷ്ട്രീയ വ്യത്യാസം മറന്ന് ഒറ്റക്കെട്ടായി നിന്നാണ് ദുരന്തത്തെ നേരിട്ടത്.
Also Read : “ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര നിലപാട് വയനാടിന് നേരെയുള്ള വധശ്രമം”: മന്ത്രി മുഹമ്മദ് റിയാസ്
ദുരന്തബാധിതരെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇനിയും സഹായങ്ങള്‍ ലഭ്യമാവേണ്ടതുണ്ട്. പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് ദുരന്തത്തിന്റെ ആഴം മനസ്സിലാക്കിയതാണ്. വയനാട് ദുരന്തത്തിന്റെ അതേ ഘട്ടത്തില്‍ ദുരന്തം ഉണ്ടായ സംസ്ഥാനങ്ങള്‍ക്ക് കോടികള്‍ നഷ്ടപരിഹാരം നല്‍കിയത് നാം കണ്ടതാണ്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടായ കേരളത്തിന് ഒരു രൂപ പോലും ഇതേവരെ അനുവദിച്ചിട്ടില്ല.
ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണ്. ദുരന്തമുഖത്തെ പോലും രാഷ്ട്രീയ ക്കണ്ണോടു കൂടി കാണുന്നത് അങ്ങേയറ്റം അപലപനീയമാണ്.
കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ക്ക് ഇത് സംബന്ധിച്ച് എന്താണ് പറയുവാനുള്ളത്?
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമാക്കി പ്രഖ്യാപിക്കാത്തതും സഹായം നിംഷധിക്കുന്നതും കേരളത്തോടുള്ള വെല്ലുവിളിയാണ്.
ബിജെപി സര്‍ക്കാരിന്റെ കേരള വിരോധ നയം തിരുത്താന്‍ തയ്യാറാവണമെന്ന്ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രസഹായം നിഷേധിക്കുന്ന നിലപാടിനെതിരെ ശക്തമായ യുവജന പ്രതിഷേധം ഉയര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here