‘ഇന്ത്യ ഗോഡ്സേയുടെതല്ല മാഡം ഗാന്ധിയുടേതാണ്’, ഷൈജ ആണ്ടവൻ്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് ഡിവൈഎഫ്ഐ

എൻഐടിയിൽ യിൽ വിവാദ പരാമർശം നടത്തിയ ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഫ്ളക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുൻപിൽ ‘ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്‌സേയുടെതല്ല മാഡം’ എന്ന ഫ്ളക്സ് സ്ഥാപിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ഫ്ലക്സ് ആണ് ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്.

ALSO READ: ‘ഇന്ത്യ ഫൈനലില്‍’, അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തത് രണ്ട് വിക്കറ്റുകള്‍ക്ക്

അതേസമയം, ഗോഡ്‌സെ അനുകൂല നിലപാട് സ്വീകരിച്ച അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. അധ്യാപിക സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചുവെന്നും, ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News