‘സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം’; കോലം കത്തിച്ച് ഡിവൈഎഫ്ഐ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം. സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രകടനമായി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ എത്തിയ പ്രവർത്തകർ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ALSO READ: വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഒരു പൊതുപ്രവര്‍ത്തകന് യോജിക്കാത്ത നടപടിയാണ് സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായതെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ നിയമപരമായി ഉള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം)വകുപ്പ് പ്രകാരമാണ് കേസ്.

ALSO READ: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി പീരുമേട്; കാട്ടാന ശല്യത്തിൽ കൃഷിനാശവും ആളപായവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News