ഫാക്ട് ടു ഫേക്ക്; വയനാട് വ്യാജ വാർത്തകൾക്കെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടിക്ക് തുടക്കം

vaseef

വയനാട് മെമ്മോറാണ്ടത്തിനെതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടിക്ക് തുടക്കം. ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി പുരോഗമിക്കുകയാണ്. മാധ്യമങ്ങൾക്ക് ആർഎസ്എസ് അജണ്ടയെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്  വി വസീഫ് വിമർശിച്ചു.

ALSO READ; ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

മാധ്യമ സ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങൾ. എന്ന് കരുതി എല്ലാ തോന്ന്യാസങ്ങൾക്കും കുടപിടിക്കുമെന്ന് കരുതരുത് എന്നും വിശ്വാസം ഇല്ലാതാക്കരുത് എന്നും തങ്ങൾ പ്രതിരോധിക്കാൻ തീരുമാനിച്ചിറങ്ങിയാൽ പൊന്നു തമ്പുരാൻ്റെ മാധ്യമസ്ഥാപനവും പ്രവർത്തിക്കണോ എന്ന് തീരുമാനിക്കാൻ സാധിക്കും എന്നും വി വസീഫ് പറഞ്ഞു. 28 ദിവസം കൊണ്ടാണ് വയനാട്ടിൽ താൽക്കാലിക പുനരധി വാസം സർക്കാർ നടപ്പിലാക്കിയത് ഇന്ത്യയുടെ പ്രധാനമന്ത്രി 50 ദിവസം കഴിഞ്ഞിട്ടും 5 ൻ്റെ പൈസ കൊടുത്തിട്ടില്ല എന്നും വസീഫ് വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News