കോണ്‍ഗ്രസ് നേതൃത്വത്തെ അടിമുടി പ്രതിസന്ധിയിലാക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. വൈകിട്ട് 4.45നായിരുന്നു മാർച്ച് ആരംഭിച്ചത്. പ്രവർത്തകർ ഓഫീസിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
‘കാട്ടുകള്ളാ ബാലകൃഷ്ണാ, അഴിമതിവീരാ ബാലകൃഷ്ണാ, കോടികള്‍ കോടികള്‍ കോഴ വാങ്ങി, രാജിവെച്ച് പുറത്തുപോകൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. മുക്കാൽ മണിക്കൂറോളം പ്രതിഷേധം തുടർന്നു. ഒടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Also read: കോൺഗ്രസിനെ പിടിച്ചുകുലുക്കി വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ കുറിപ്പ്
കത്തിലെ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ഥത്തിൽ കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. നാല് കോൺഗ്രസ് നേതാക്കള്‍ക്ക് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലും ആത്ഹത്യാകുറിപ്പിലുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പില്‍ നേതാക്കള്‍ പണം പങ്കുവെച്ചുവെന്നും എന്‍ എം വിജയന്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്റേയും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റേയും പേരുകള്‍ കുറിപ്പിലുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്നും എന്‍ എം വിജയന്‍ വ്യക്തമാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here