ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ മറിച്ചു വിറ്റ യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

dyfi march

വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സമാഹരിച്ച സാധനങ്ങൾ കാസർകോഡ് മംഗൽപാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മറിച്ചു വിറ്റുവെന്ന ആരോപണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മംഗൽപാടി പഞ്ചായത്തിലേക് അവശ്യ സാധനങ്ങളുടെ കിറ്റുമായി ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്‌ നടത്തി. യുഡിഎഫ് ഭരിക്കുന്ന മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വയനാട് ദുരിതബാധിതർക്കായി സമാഹരിച്ച ആവശ്യ സാധനങ്ങൾ കൈമാറാതെ മറിച്ചു വിറ്റുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

ALSO READ; കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാരിന്‍റെ പുതുവത്സര സമ്മാനം; ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വര്‍ധിപ്പിച്ചു

സംഭവത്തിൽ സമഗ്ര അന്വേഷണ നടത്തുക, ആരോപണ വിധേയരായ പഞ്ചായത്ത് പ്രസിഡൻ്റുൾപ്പെടെ 3 ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുക, രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി വിവി രമേശൻ ഉദ്ഘാടനം ചെയ്തു. നയ ബസാറിലെ താലൂക് ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്തിന് മുന്നിലേക്കെത്തിയത്.

NEWS SUMMERY: DYFI protest march against Mangalpadi Panchayat UDF governing committee for selling off relief supplies that collected for wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News