വയനാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവം; ഡിവൈഎഫ്‌ഐ പ്രതിഷേധം നാളെ

വയനാട് വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നാളെ. മന്ത്രവാദം നടന്ന കൂളിവയലിലെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തും.

Also Read- കേരളസർവ്വകലാശാല വിസി പഠിച്ചത് ഒരേ സമയം രണ്ട് യൂണിവേഴ്സിറ്റികളിൽ ; കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്

ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും. അന്ധവിശ്വാസത്തിനെതിരെയുള്ള പ്രചാരണത്തിന്റേയും ഭാഗമായാണ് പ്രതിഷേധം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.

Also Read-സ്ത്രീ വിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഉള്ളടക്കം; വ്‌ളോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ

ഭര്‍തൃ മാതാവിന്റെ മന്ത്രവാദത്തെ എതിര്‍ത്തതോടെ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമായതായി യുവതി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് ഇക്ബാല്‍, ഭര്‍തൃമാതാവ് ആയിഷ ഇവരുടെ ബന്ധുക്കളായ ഷഹര്‍ബാന്‍, ഷമീര്‍ എന്നിവര്‍ക്കെതിരെയായിരുന്നു യുവതി പനമരം പൊലീസില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News