യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിൽ നടന്നത് 150 കോടി രൂപയുടെ വന്‍കൊള്ള; പ്രതിഷേധവുമായി ഡി വൈ എഫ് ഐ

യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിൽ നടന്നത് 150 കോടി രൂപയുടെ വന്‍കൊള്ളയെന്ന് ഡി വൈ എഫ് ഐ. ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന സംഘം,ഒരാധാരമുപയോഗിച്ച് മാത്രം ഇരുപതിലധികം അനധികൃത വായ്പകള്‍ തരപ്പെടുത്തിയതായും ഡി വൈ എഫ് ഐ ആരോപിച്ചു.സാമ്പത്തിക തട്ടിപ്പ് ചൂണ്ടിക്കാട്ടി സഹകരണവകുപ്പ് മന്ത്രിക്ക് പരാതി നല്‍കുന്നതുള്‍പ്പടെ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഡി വൈ എഫ് ഐ.

alson read:‘അതെ അയാൾ രക്ഷകൻ തന്നെയാണ്’, തമിഴ് സിനിമയുടെ നിലവറ നിറച്ച, തകരാത്ത താരമൂല്യമുള്ള ഒരേയൊരു ‘ഇളയ ദളപതി’
പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് യു ഡി എഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്.150 കോടി രൂപയുടെ വന്‍വെട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്ന് ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി.യു ഡി എഫ് ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന സംഘം ഒരാധാരമുപയോഗിച്ച് മാത്രം ഇരുപതിലധികം അനധികൃത വായ്പകള്‍ തരപ്പെടുത്തിയതായും ഡി വൈ എഫ് ഐ ആരോപിച്ചു.സാമ്പത്തിക തട്ടിപ്പ് ചൂണ്ടിക്കാട്ടി സഹകരണവകുപ്പ് മന്ത്രിക്ക് പരാതി നല്‍കുന്നതുള്‍പ്പടെ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് തങ്ങളെന്ന് ഡി വൈ എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് അനീഷ് എം മാത്യു പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ, പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.60 വയസ്സ് കഴിഞ്ഞവരാണ് തട്ടിപ്പിനിരയായവരിലേറെയും. കൂടാതെ അതിഥി തൊഴിലാളികളിൽ നിന്ന് കളക്ഷൻ ഏജന്‍റുമാര്‍ വഴി പിരിച്ചെടുത്ത ലക്ഷങ്ങളുടെ നിക്ഷേപം മടക്കി നല്‍കാത്തതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

also read: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News