ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി വസീഫിന് നേരെ നടന്ന ലീഗ് ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. സ്ഥാനാർത്ഥിയ്ക്ക് ബൂത്തുകൾ സന്ദർശിക്കാൻ ഔദ്യോഗിക അനുമതിയുണ്ട്. അത് അനുവദിക്കുന്നത് ജനാധിപത്യ മര്യാദ കൂടിയാണ്. എന്നാൽ അതുപോലും അനുവദിക്കില്ലെന്ന ലീഗ് ധിക്കാരത്തിനുമുന്നിൽ തലകുനിക്കാൻ കഴിയില്ല.
ബിജെപി വിമർശിച്ചേക്കുമെന്ന് ഭയന്ന് ലീഗ് കൊടിയ്ക്ക് കോൺഗ്രസിൽ വിലക്കേർപ്പെടുത്തിയപ്പോൾ, മഹാമൗനത്തിന്റ മാളത്തിലോളിച്ച ലീഗിനെയാണ് കേരളം കണ്ടത്. മതനിരപേക്ഷ ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നത്തെക്കുറിച്ച് ഇപ്പോഴും ലീഗ് നേതൃത്വത്തിന് വെളിച്ചം വീണിട്ടില്ലെന്നതിന്റെ തെളിവു കൂടിയാണിത്.
Also Read: തോമസ് ചാഴികാടൻ ഭൂരിപക്ഷത്തിലും ചാമ്പ്യനാവും: ജോസ് കെ മാണി
മതനിരപേക്ഷ ഇന്ത്യയുടെ സംരക്ഷണത്തിനായി ഉറച്ചനിലപാടെടുക്കുന്ന എല്ഡിഎഫിനൊപ്പം ജനങ്ങളാകെ അണിനിരന്നതിൻ്റെ തെളിവാണ് വസീഫിന് മലപ്പുറത്ത് ഉണ്ടായ സ്വീകാര്യത. അക്രമകാരികൾ ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here