സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിച്ച് ജനം ടിവിയുടെ പോസ്റ്റർ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്ന വിധത്തിൽ പോസ്റ്റർ പങ്കുവെച്ച ജനം ടിവി യുടെ നടപടി രാജ്യദ്രോഹപരവും പ്രതിഷേധാർഹവുമെന്ന് ഡിവൈഎഫ്‌ഐ. ജനം ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്വാതന്ത്ര്യ ദിനാശംസകളായി ആദ്യം പങ്കുവെച്ച പോസ്റ്ററിൽ രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവയ്ക്കുന്ന തോക്കോട് കൂടിയ ചിത്രമാണ് ഉണ്ടായിരുന്നത്.
പിന്നീട് ആ ചിത്രം അവർ പിൻവലിക്കുകയായിരുന്നു.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്; പകർപ്പ് ശനിയാഴ്ച പുറത്ത് വിടും

ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്രത്തിലധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തം മുറുകെപ്പിടിക്കുന്ന ജനം ടിവി രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. പോസ്റ്ററിൽ ഗാന്ധിയെക്കാൾ പ്രാധാന്യം ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവർക്കർക്ക് നൽകിയത് രാജ്യത്തെ സ്വാതന്ത്ര സമര ചരിത്രത്തെ പോലും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർധ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണ്.

Also Read: ടിക്കറ്റില്ലാതെ യാത്രചെയ്തതിനെ ചോദ്യംചെയ്തു; പരിശോധകനെ ആക്രമിച്ച 25കാരന് കിട്ടിയത് എട്ടിന്റെ പണി

ജനം ടിവിക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News