‘സത്യഭാമയെപോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണം; ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കും’: വി കെ സനോജ്

നൃത്താധ്യാപകന്‍ ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പട പൊരുതിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയപ്പെടുന്ന കലാകാരനായി വളര്‍ന്നു വന്നത്. വംശീയതയും ജാതിവെറിയും നിറഞ്ഞ പ്രസ്താവനയാണ് കലാമണ്ഡലം സത്യഭാമ നടത്തിയതെന്നും വി കെ സനോജ് പറഞ്ഞു.

കേരളത്തില്‍ നിന്നും ഇത്തരം ജാതിക്കോമരങ്ങളെ എത്രയോ വര്‍ഷം മുമ്പ് ചവിട്ടി പുറത്താക്കിയതാണ്. കേരളം തള്ളിക്കളഞ്ഞ വൃത്തികെട്ട ചിന്താഗതികള്‍ വീണ്ടും മുഖ്യധാരയിലേക്ക് ആനയിക്കുന്ന വിഷജീവികളെ പ്രതിരോധിക്കണം. സര്‍വമതസമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് സത്യഭാമയെ പൊലുള്ളവര്‍ പ്രതിലോമകരമായ പ്രസ്താവനയുയി വരുന്നതെന്നും വി കെ സനോജ് പറഞ്ഞു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്ത് ശക്തിപ്പെടുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആശയ പരിസരത്താണ് ഇത്തരം ചിന്തകള്‍ വേരുറപ്പിക്കുന്നത്. ജനങ്ങളെ പ്രജകളെന്ന് വിളിക്കുകയും അടുത്ത ജന്മത്തില്‍ സവര്‍ണ്ണ ബ്രാഹ്‌മണനായി ജനിക്കണമെന്നുമാണ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞത്. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ കേരളത്തെ അപമാനിച്ചതില്‍ ഡിവൈഎഫ്എൈ പരാതി നല്‍കിയിട്ടുണ്ടെന്നും കേരളത്തെ ആക്ഷേപിക്കാന്‍ ആസൂത്രിത നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി കെ സനോജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News