മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം; സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍ ചട്ടലംഘനം ഉണ്ടായെന്നാണ് ആരോപണമെന്നും വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി മുഴുവന്‍ വസ്തുതകളും പുറത്തു കൊണ്ടുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

Also Read- ബൈക്കപകടത്തില്‍ മരിച്ച ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു

2009 നവംബര്‍ 29ന് നടന്ന അപകടത്തെ തുടര്‍ന്ന് ഉടുമ്പന്‍ചോല സ്വദേശി വി.ജെ എബിന്‍ മരിച്ച സംഭവത്തില്‍ തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധികൃതര്‍ യുവാവിനെ ബോധപൂര്‍വ്വം മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് ആരോപണം. യുവാവിന്റെ അവയവങ്ങള്‍ മറ്റൊരാള്‍ക്ക് മാറ്റിവെയ്ക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. കേവലം സാമ്പത്തിക ലാഭത്തിനായി ഒരു യുവാവിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നു.

Also Read- തമിഴ്‌നാട്ടില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപകല്‍ വെട്ടിക്കൊന്നു

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോക്ടര്‍ ഗണപതി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച് പ്രഥമ ദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ലേക്‌ഷോര്‍ ഹോസ്പിറ്റലിനും എട്ട് ഡോക്ടര്‍മാര്‍ക്കും എതിരെ സമന്‍സ് അയക്കുകയും ചെയ്തു. സംഭവം ഏറെ ഞെട്ടിക്കുന്നതും അതീവ ഗൗരവം ഉള്ളതും ദുരൂഹവുമാണെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News