ആർ സി സിയിലെ സുഹൃത്തിന് രക്തം ആവശ്യമുണ്ടെന്ന് ദിലീഷ് പോത്തന്റെ പോസ്റ്റ്, സഖാക്കൾ അവിടെ എത്തിയെന്ന് ഡി വൈ എഫ് ഐയുടെ മറുപടി

സുഹൃത്തിന് രക്തം ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് ഡി വൈ എഫ് ഐ നൽകിയ മറുപടി വൈറലാകുന്നു. സഖാക്കൾ അവിടെ എത്തിയെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്‌തെന്നുമായിരുന്നു പോസ്റ്റിന് ഡി വൈ എഫ് ഐ മറുപടി നൽകിയത്.

ALSO READ: ‘യജമാനന്റെ കുഴിമാടത്തിൽ കാത്തിരിക്കുന്ന നായ’, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ശ്വാന വർഗത്തിന്റെ കഥ

കഴിഞ്ഞ ദിവസമായിരുന്നു ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന തന്റെ സുഹൃത്തിന് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന് കാണിച്ച് ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഉടൻ തന്നെ ഡി വൈ എഫ് ഐ ആർ സി സിയിലേക്ക് സന്നദ്ധരായ സഖാക്കളെ അയക്കുകയും ദിലീഷിന്റെ പോസ്റ്റിന് മറുപടി നൽകുകയുമായിരുന്നു. ഡി വൈ എഫ് ഐയുടെ മറുപടിയ്ക്ക് ദിലീഷ് പോത്തനും മറുപടി നൽകി.

ദിലീഷ് പോത്തന്റെ പോസ്റ്റ്

തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള ഒരു സുഹൃത്തിന് അത്യാവശ്യമായി രക്തം ആവശ്യമുണ്ട്. ഗ്രൂപ്പ് ഏതായാലും മതി.
ബന്ധപ്പെടേണ്ട നമ്പർ : 9539508369

ഡി വൈ എഫ് ഐയുടെ മറുപടി

നമ്പരിലുള്ള വ്യക്തിയെ വിളിച്ചു. DYFI സഖാക്കൾ അവിടെ എത്തി ബ്ലഡ് നൽകാൻ ഏർപ്പാട് ചെയ്തു. സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ട്.
ഡോ.ഷിജൂഖാൻ
DYFI ജില്ലാ സെക്രട്ടറി
തിരുവനന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk