‘മൗദൂദിയുടെ ശിഷ്യൻമാർക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ’

dyfi

സഖാവ് ഭഗത് സിംഗിനെ കുറിച്ചുള്ള സി. ദാവൂദിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ. ധീര വിപ്ലവകാരിയും ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രവുമായ രക്തസാക്ഷി സഖാവ് ഭഗത് സിംഗിനെ കുറിച്ച് മീഡിയ വൺ മാനേജിങ് എഡിറ്ററും ജമാ അത്തെ ഇസ്ലാമി നേതാവുമായ സി. ദാവൂദ് നടത്തിയ പ്രസ്താവന സ്വാതന്ത്ര സമര നേതാക്കളെ അപമാനിക്കുന്നതും പ്രതിഷേധാർഹവുമാണ് എന്നാണ് ഡി വൈ എഫ് ഐ വ്യക്തമാക്കിയത് .

ജമാ അത്തെ ഇസ്ലാമി ഉയർത്തുന്ന മതരാഷ്ട്ര വാദത്തിൽ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിംഗിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീർക്കാനുള്ള പാഴ് വേലയാണ് സി. ദാവൂദിന്റെ മനസ്സിലെങ്കിൽ അത് സ്വാതന്ത്ര സമരത്തിന്റേയും തൊഴിലാളി – കർഷക പോരാട്ടങ്ങളുടേയും പൊള്ളുന്ന ചരിത്രം പേറുന്ന കേരളത്തിലെ മനുഷ്യർക്കിടയിൽ ചെലവാകില്ല എന്നോർക്കണം എന്നാണ് ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ അറിയിച്ചത് .

also read: തലമുറകൾ ചങ്കു പൊട്ടി വിളിക്കുന്ന മുദ്രാവാക്യം..! ഇൻക്വിലാബ് സിന്ദാബാദ്…; സി ദാവൂദ് നിങ്ങൾക്കുമുമ്പിൽ എല്ലാവരും പഞ്ചപുച്ഛമടക്കി നിൽക്കില്ല ഇതാ ഒരു മറുപടി
വെള്ളക്കാരായ ബ്രിട്ടീഷുകാരുകാരിൽ നിന്ന് കറുത്തവരായ ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറി കിട്ടിയിട്ട് മുസൽമാനെന്ത് കാര്യമെന്ന് ചോദിച്ച മൗദൂദിയുടെ ശിഷ്യൻമാർക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ എന്നും . ധീര ദേശാഭിമാനികളായ രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമം ഡി.വൈ.എഫ്. ഐ അനുവദിക്കില്ല എന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി. സി. ദാവൂദ് ഭഗത് സിംഗിനെതിരെയുള്ള പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുക എന്നും ഡി വൈ എഫ് ഐ പറഞ്ഞു.

ഡി വൈ എഫ് ഐ യുടെ പ്രസ്താവന

ധീര വിപ്ലവകാരിയും ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രവുമായ രക്തസാക്ഷി സഖാവ് ഭഗത് സിംഗിനെ കുറിച്ച് മീഡിയ വൺ മാനേജിങ് എഡിറ്ററും ജമാ അത്തെ ഇസ്ലാമി നേതാവുമായ സി. ദാവൂദ് നടത്തിയ പ്രസ്താവന സ്വാതന്ത്ര സമര നേതാക്കളെ അപമാനിക്കുന്നതും പ്രതിഷേധാർഹവുമാണ്.

രാജ്യത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വ കിരാത ഭരണം നടമാടുന്ന കാലത്ത് ജനവിരുദ്ധമായ ഒരു നിയമം പാസാക്കുന്ന അസംബ്ലിയുടെ നടുത്തളത്തിലേക്ക് കൈബോംബും പിന്നെ എന്തുകൊണ്ടാണ് തങ്ങളിങ്ങനെ ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ലഘുലേഖകളും എറിയുകയും, രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിട്ടും അത് ചെയ്യാതെ പിടികൊടുക്കുകയും ചെയ്ത ഭഗത് സിംഗും കൂട്ടാളികളും അടങ്ങുന്ന ധീര വിപ്ലവകാരികളെ തികച്ചും നിന്ദാപരമായ ചേഷ്ടകളോടെ ഭഗത് സിംഗ് കോടതിയിൽ ബോംബ് വച്ചതിന് ശിക്ഷിക്കപ്പെട്ടന്നും പിന്നീട് 1947 ആഗസ്ത് 15-ന് എന്ന തീയ്യതി കഴിഞ്ഞപ്പോൾ ധീര ദേശാഭിമാനിയായെന്നുമാണ് സി. ദാവൂദ് പ്രസ്താവിച്ചത്.

ജമാ അത്തെ ഇസ്ലാമി ഉയർത്തുന്ന മതരാഷ്ട്ര വാദത്തിൽ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിംഗിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീർക്കാനുള്ള പാഴ് വേലയാണ് സി. ദാവൂദിന്റെ മനസ്സിലെങ്കിൽ അത് സ്വാതന്ത്ര സമരത്തിന്റേയും തൊഴിലാളി – കർഷക പോരാട്ടങ്ങളുടേയും പൊള്ളുന്ന ചരിത്രം പേറുന്ന കേരളത്തിലെ മനുഷ്യർക്കിടയിൽ ചെലവാകില്ല എന്നോർക്കണം.

ധീര വിപ്ലവകാരികളും രക്തസാക്ഷികളുമായ സ്വാതന്ത്ര സമര സേനാനികൾ ഏതേലും മത രാഷ്ട്രമുണ്ടാക്കാനായുള്ള തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ടവരല്ല. അവരീ നാടിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സന്ധിയില്ലാതെ സ്വന്തം ജീവനും ജീവിതവും ത്യജിച്ച് പോരാടിയവരാണ്. ഭഗത് സിംഗ് 1947-ആഗസ്ത് 15 ന് ശേഷവുമല്ല ധീര ദേശാഭിമാനിയായത്. തൂക്കിലേറ്റപ്പെടുന്ന സമയത്ത് തന്നെ അദ്ദേഹത്തിനും കൂട്ടർക്കുമായി രാജ്യം മുഴുവൻ ഇൻക്വിലാബ് മുഴങ്ങിയിട്ടുണ്ട്. ഭഗത് സിംഗ് ജീവിച്ചിരുന്ന കാലത്ത് രാജ്യത്തെ യുവാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടാനായി ഊർജ്ജം നൽകുകയാണ് ചെയ്തത്, അല്ലാതെ മത രാഷ്ട്രം നിർമ്മിക്കാനായി ബോംബ് നിർമ്മാണം നടത്തി ചാവേറുകളെ സൃഷ്ടിക്കുകയായിരുന്നില്ല. വെള്ളക്കാരായ ബ്രിട്ടീഷുകാരുകാരിൽ നിന്ന് കറുത്തവരായ ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറി കിട്ടിയിട്ട് മുസൽമാനെന്ത് കാര്യമെന്ന് ചോദിച്ച മൗദൂദിയുടെ ശിഷ്യൻമാർക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

ധീര ദേശാഭിമാനികളായ രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമം ഡി.വൈ.എഫ്. ഐ അനുവദിക്കില്ല. സി. ദാവൂദ് ഭഗത് സിംഗിനെതിരെയുള്ള പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News