വയനാട് ദുരിതബാധിതർക്ക് 25 വീട് വെച്ച് നൽകുമെന്ന് ഡി വൈ എഫ് ഐ

DYFI_Wayanad-landslide

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ ഡി.വൈ.എഫ്.ഐ 25 വീടുകൾ നിർമ്മിച്ചു നൽകും. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ആദ്യാവസാനം ദുരിതബാധിത മേഖലയിൽ ഉണ്ടാവും. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ദുരിതബാധിതർക്ക് വേണ്ടി ചെയ്യും.

Also read:ദുരന്തമുഖത്തെ സഹായഹസ്തമാവാന്‍ കരസേന നിര്‍മിക്കുന്ന ബെയ്‌ലി പാലം നാളെ വൈകീട്ടോടെ നിര്‍മാണം പൂര്‍ത്തീകരിക്കും

പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ് പ്രസിഡൻ്റ് വി. വസീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും വയനാട് ജില്ലാ സെക്രട്ടറിയുമായ കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News