ഭരണഘടനാ ശില്പി അംബേദ്കറെ അവഹേളിച്ച കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനമാണ്; ഡിവൈഎഫ്ഐ

DYFI

ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഡി വൈ എഫ് ഐ.

‘ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര’ എന്ന ചർച്ചക്ക് പാർലമെന്റിൽ മറുപടി നൽകുമ്പോഴായിരുന്നു അമിത് ഷായുടെ വിവാദ പരാമർശം. അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഫാഷനായി മാറിയെന്നും ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു’ എന്നായിരുന്നു അമിത് ഷായുടെ പരാമർശം.

Also Read: ഡോ. ബി ആർ അംബേദ്കറെ അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ഇരട്ടമുഖം വ്യക്തമായി: മന്ത്രി ഒ ആർ കേളു

രാജ്യത്തിൻ്റെ ഭരണഘടനയെ ബഹുമാനിക്കാത്ത ബിജെപി മനുസ്മൃതിയുടെ ആശയമാണ് പേറുന്നത്. അവർക്ക് അംബേദ്കറെന്ന പേരിനെ പോലും ഭയമാണ് എന്നത് ഇതിലൂടെ വ്യക്തമാണ്.

ഭരണഘടനാ ശില്പി അംബേദ്കറെ അവഹേളിച്ച കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനമാണ്. ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിക്കാൻ അമിത് ഷാ കേന്ദ്രമന്ത്രി പദം രാജിവെക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News