പുല്‍വാമ ഭീകരാക്രമണം, ജമ്മുകശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ദേശീയതയെ കവചമാക്കുന്ന സംഘപരിവാറിന്റെ മുഖം ഇതോടെ പുറത്തായെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.

പുല്‍വാമ വിഷയത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യം തുറന്ന് പറഞ്ഞ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ജവാന്‍മാരുടെ ദാരുണ മരണം ബിജെപി വ്യക്തമായി ഉപയോഗിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

ദേശീയതയെ എപ്പോഴും കവചമായും തന്ത്രമായും ഉപയോഗിക്കുന്ന സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുകയാണ്. ദേശീയ സുരക്ഷ എന്നത് ജവാന്മാരുടെയും ജനങ്ങളുടെയും ജീവിതമാണ്. ആ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാതെ ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തുന്ന കാപട്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലുകളില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News